കു​ണ്ട​റ : സ​മ​ഭാ​വ​ന​യും സ്നേ​ഹ​വും സാ​ഹോ​ദ​ര്യ​വു​മാ​ണ് ഓ​ണം ന​ൽ​കു​ന്ന സ​ന്ദേ​ശമെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും വി​വേ​കാ​ന​ന്ദ പു​ര​സ്കാ​ര ജേ​താ​വു​മാ​യ കു​ള​ത്തൂ​ർ ര​വി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജാ​തി,മ​ത,വ​ർ​ഗ,വ​ർ​ണങ്ങ​ളു​ടെ പേ​രി​ൽ ലോ​ക​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും മ​നു​ഷ്യ​ർ ത​മ്മി​ൽ പോ​ര​ടി​ക്കു​ന്ന ഇ​ക്കാ​ല​ത്ത് വി​വേ​കാ​ന​ന്ദ ദ​ർ​ശ​ന​ങ്ങ​ൾ പ്ര​സ​ക്ത​മാ​ണെ​ന്നും അ​വ പി​ന്തു​ട​രാ​ൻ നാം ​ഓ​രോ​രു​ത്ത​രും ശ്ര​മി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വി​വേ​കാ​ന​ന്ദ സാം​സ്കാ​രി​ക വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ഖ​ത്ത​ല ഗി​ന്ന​സ് കോ​ള​ജി​ൽ ന​ട​ന്ന ഓ​ണ​ക്കി​റ്റും ഓ​ണ​ക്കോ​ടി വി​ത​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വെ​ങ്കി​ട്ട ര​മ​ണ​ൻ പോ​റ്റി യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ നടന്ന യോഗത്തിൽ ശ​ശി ത​റ​യി​ൽ,​ചേ​രൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, അ​ഡ്വ​.അ​രു​ൺ അ​ല​ക്സ്, മു​ൻ പ​ഞ്ചാ​യ​ത്തം​ഗം രാ​ജു പി​ള്ള, അ​നി​ൽ പ​നി​ക്ക​വി​ള, ലി​ജു വി​ജ​യ​ൻ,സ​ന്തോ​ഷ് കു​റു​പ്പ്, ജി ​.ര​ഘു​നാ​ഥ്, അ​രു​ൺ.സി .കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.