കാറിനടിയിൽപ്പെട്ട് യുവാവ് മരിച്ചു
1589309
Friday, September 5, 2025 1:17 AM IST
ചാത്തന്നൂർ: വീടിനു സമീപം കാർ പാർക്ക് ചെയ്ത ശേഷം പുറത്തേയ്ക്കിറങ്ങിയ യുവാവ് അതേ കാറിന് അടിയിൽപ്പെട്ടു മരിച്ചു. ചാത്തന്നൂർ നടയിൽ കിഴക്കതിൽ വീട്ടിൽ റിട്ട.അധ്യാപകൻ ജനാർദന്റെ മകൻ ഇലകമൺ പഞ്ചായത്ത് ഓഫീസിലെ യുഡി ക്ലാർക്ക് സജിത് കുമാർ (40) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവം.
പാർക്ക് ചെയ്ത ശേഷം കാറിന് പുറത്തിറങ്ങി പിൻഭാഗത്തേയ്ക്ക് നടക്കുമ്പോൾ നിർത്തിയിരുന്ന സ്ഥലത്തെ മണ്ണിടിഞ്ഞ് കാർ സജിത്തിന്റെ ദേഹത്തേയ്ക്ക് മറിയുകയായിരുന്നു. തൊട്ടടുത്തുള്ള മുള്ളുവേലിയുടെ തൂണിനും കാറിനും ഇടയിൽപ്പെട്ട് ഞെരിഞ്ഞ് മരിക്കുകയായിരുന്നു. പുലർച്ചേയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽസംസ്കരിച്ചു.
അമ്മ റിട്ട.അധ്യാപിക സരള . ഭാര്യ രാധിക (ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ) .മക്കൾ: കൃഷ്ണ, അവന്തിക. സഹോദരൻ സജികുമാർ (കെ എസ് ആർ ടി സി ).