വീട്ടിൽ നിന്ന് ചാരായം പിടികൂടി; പ്രതി ഓടി രക്ഷപ്പെട്ടു
1589719
Sunday, September 7, 2025 6:08 AM IST
കൊല്ലം: എക്സൈസ് സംഘം നടത്തിയ മിന്നൽ റെയ്ഡിൽ വീട്ടിൽ നിന്ന് ചാരായവും കോടയും വാറ്റുപകരണങ്ങളും പിടികൂടി. ഓച്ചിറ കൊറ്റമ്പള്ളി ശ്രീകൈലാസം കുഞ്ഞുമോ െ ന്റ (56) വീട്ടിൽ നിന്നാണ് 5.6 ലിറ്റർ ചാരായം, 50 ലിറ്റർ കോട, ഗ്യാസ് സ്റ്റൗവ്, ഗ്യാസ് സിലിണ്ടർ, മറ്റ് വാറ്റുപകരണങ്ങൾ എന്നിവ പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ എസ്. ലതീഷി െ ന്റ നേതൃത്വത്തിലുള്ള സംഘം ഉത്രാട ദിനത്തിലാണ് വീട്ടിൽ പരിശോധനയ്ക്ക് എത്തിയത്. ഉദ്യോഗസ്ഥരെ കണ്ടപ്പോൾ പ്രതി കുഞ്ഞുമോൻ ഓടി രക്ഷപ്പെട്ടു.
ഇയാളെ പിടികൂടുന്നതിന് തെരച്ചിൽ നടത്തുകയാണ്.ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ എസ്. ഉണ്ണികൃഷ്ണപിള്ള, കെ.വി. എബിമോൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ചാൾസ്, അൻസാർ, ഗോഡ് വിൻ, സ്റ്റീഫൻ, വനിത എക്സൈസ് ഓഫീസർ ശ്രീജ, ഡ്രൈവർ അബ്ദുൾ മനാഫ് എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.