ഓണാഘോഷം കെങ്കേമം
1589712
Sunday, September 7, 2025 6:08 AM IST
ചാത്തന്നൂർ: ഉളിയനാട് കെ പി ഗോപാലൻ ഗ്രന്ഥശാലയിൽ ചിങ്ങം ഒന്നു മുതൽ ആരംഭിച്ച ഓണാഘോഷത്തി െ ന്റ സമാപനവും പൊതുസമ്മേളനവും ജി. എസ്. ജയലാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. സമ്മാനദാനവും എം എൽ എ നിർവഹിച്ചു. പ്രതിഭകളെ കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്ശ്രീജ ഹരീഷ് ആദരിച്ചു.
ലൈബ്രറി വൈസ് പ്രസിഡന്റ് ആർട്ടിസ്റ്റ് ബിജു അധ്യക്ഷത വഹിച്ചു. ടി. ആർ. ദീപു, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എൻ. ശർമ ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ശ്രീരശ്മി, പഞ്ചായത്ത് തല നേതൃസമിതി കൺവീനർ എസ്.സുബിൻ, പി.ബിനു, ആർ. അനിൽകുമാർ, എസ്. സുനിൽകുമാർ, ബിജു, ഫ്രാൻസിസ്, വിജയകൃഷ്ണൻ നായർ, ഷീജ വിശ്വംഭരൻ, ശ്രീകല എന്നിവർ പ്രസംഗിച്ചു.
കെ. പി. ഗോപാലൻ ഗ്രന്ഥശാല ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റ ുകൾ ജനശ്രദ്ധ ആകർഷിച്ചു. അണ്ടർ 19 സെവൻസ് ഫുട്ബോൾ ടൂർണമെന്റ്, കല കായിക മത്സരങ്ങൾക്ക് ശേഷം ഓണസദ്യയും നടന്നു.
തിരുവോണ നാളിൽ ഓണസദ്യ ഒരുക്കി പോലീസ്
കൊല്ലം : തിരുവോണനാളിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സിറ്റിയിലെ മുഴുവൻ പോലീസുകാർക്കും ഓണസദ്യ ഒരുക്കി ജില്ലാ ആസ്ഥാനത്തെ ക്യാമ്പിലെ പോലീസുകാർ. വിഭവസമൃദ്ധമായ സദ്യയും പായസവും സേന അംഗങ്ങൾക്കായി തയാറാക്കിയും അത്തപ്പൂക്കളം ഇട്ടും ഓണക്കളികൾ സംഘടിപ്പിച്ചും തിരുവോണം സേനയും ആഘോഷിച്ചു.
ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടനം കൊല്ലം ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ എൽ. അനിൽകുമാർ നിർവഹിച്ചു.സദ്യ ഒരുക്കിയ വിനോദ്, സുനിൽ,മധു എന്നിവരെ ആദരിച്ചു. പള്ളിത്തോട്ടം സിഐ ഷെഫീഖ്,ഡ്യൂട്ടി ഓഫീസർ ജയചന്ദ്രൻ, മെസ് ഓഫീസർ ഹനീഷ്,
കെപിഒ എ ജില്ലാ സെക്രട്ടറി ജിജു സി. നായർ, ജില്ലാ സെക്രട്ടറി വിമൽ കുമാർ, സൊസൈറ്റി സെക്രട്ടറി ഷിനോദാസ്, ജില്ലാ ട്രഷറർ കണ്ണൻ, ഡി എച്ച് ക്യു യൂണിറ്റ് സെക്രട്ടറി വൈ. സാബു, പ്രസിഡന്റ് സജി, പോലീസ് ഓഫീസർമാരായ, അപ്പു, ബിനേഷ്, മുബാറക്ക്, ശരത്, എന്നിവർ നേതൃത്വം നൽകി.
ഓണക്കോടി വിതരണം ചെയ്തു
കൊട്ടിയം: വിവേകാനന്ദ സാംസ്കാരികവേദിയുടെ നേതൃത്വത്തിൽ ഓണക്കിറ്റും ഓണക്കോടിയും വിതരണം ചെയ്തു. നിർധനരായ കുടുംബങ്ങൾക്കുള്ള സഹായം കേരള കോൺഗ്രസ് സംസ്ഥാന നേതാവും വിവേകാനന്ദ പുരസ്കാര ജേതാവുമായ കുളത്തൂർ രവി ഉദ്ഘാടനം ചെയ്തു. മുഖത്തല ഗിന്നസ് കോളേജിൽ നടന്ന ചടങ്ങിൽ ശശി തറയിൽ, വെങ്കിട്ടരമണൻ പോറ്റി, ഡോ. ചെരൂർ രാധാകൃഷ്ണൻ, അഡ്വ. അരുൺ അലക്സ്, രാജുപിള്ള, സന്തോഷ് കുറുപ്പ്, അരുൺ സി. കുമാർ, ജി. രഘുനാഥ്, അനി പനക്കവിള തുടങ്ങിയവർ പങ്കെടുത്തു.
ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ ആഘോഷം
പാരിപ്പള്ളി: വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ തിരുവനന്തപുരം താരോദയം ന്യൂ ഫെയ്സ് ആന്റ് ജൂനിയർ ആർട്ടിസ്റ്റ് അസോസിയേഷനിലെ കലാകാരന്മാർ ഓണാഘോഷം സംഘടിപ്പിച്ചു.
താരോദയം പ്രസിഡന്റ് അനിൽ മാധവി െ ന്റ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര - സിരീയൽ നടൻ താജ് പത്തനംതിട്ട ഓണാഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു.
പ്രസന്നൻ പാരിപ്പള്ളി, സജീവ്ആറ്റിങ്ങൽ, വിപിൻദേവാലയം, സുഭഗ, സൂരജ് കലാരംഗ്, മിനിമഞ്ചേരി, അരുൺ വർക്കല, സിയാദ്, സുജാത,പ്രസാദ് ചാത്തന്നൂർ, പ്രശാന്ത്,തൃലോക്, പാർവതി തൃലോക്, അലീന തൃലോക് എന്നിവർ കരാക്കേ ഗാനമേളയും സിനിമാറ്റിക്ക് ഡാൻസും അവതരിപ്പിച്ചു. അനിൽ മാധവ് നെയും താജ് പത്തനംതിട്ടയേയും സ്നേഹാശ്രമം സ്നേഹോപഹാരങ്ങൾ നൽകി ആദരിച്ചു.
സ്നേഹാശ്രമം സെക്രട്ടറി പി.എം.രാധാകൃഷ്ണൻ, കൺവീനർ ബി.സുനിൽ കുമാർ, മാനേജർ മൈത്രി, അസി. മാനേജർ പത്മകുമാർ , സുധർമ്മണി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.