ഓണം ആഘോഷിച്ചു
1588956
Wednesday, September 3, 2025 6:39 AM IST
വൈഎംസിഎ ഓണാഘോഷം
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ വൈഎംസിഎ ഓഡിറ്റോറിയത്തിൽ നടന്ന ഓണാഘോഷ പരിപാടികൾ വൈഎംസിഎ പ്രസിഡന്റ് കെ. ജോണി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് റോയി ഉമ്മൻ, സെക്രട്ടറി സാനു ജോർജ്, ട്രഷറർ സണ്ണി , സുനിൽ വള്ളിക്കാല തുടങ്ങിയവർ നേതൃത്വം നൽകി. വൈഎംസിഎ അംഗങ്ങളുടെ കുടുംബ സംഗമവും, വിഭവ സമൃദ്ധമായ ഓണസദ്യയും വിവിധ കലാപരിപാടികളും ഇതോടനുബന്ധിച്ച് നടന്നു.
ഓണക്കിറ്റുകൾ നൽകി
കൊല്ലം: ക്വയിലോൺ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ആശാകിരണം കാൻസർ കെയർ പദ്ധതിയുടെ ഭാഗമായി രോഗികൾക്കുള്ള ഓണകിറ്റുകളുടെ വിതരണോദ്ഘാടനം ക്യു എസ്എസ്എസ് ഹാളിൽ കൊല്ലം രൂപത അധ്യക്ഷൻ പോൾ ആന്റണി മുല്ലശേരി നിർവഹിച്ചു.
ക്വയിലോൺ കോൾപിംഗ് റീജയ െെന്റഗുണഭോക്താക്കൾക്കും തൊഴിൽ സംരംഭങ്ങൾക്കായുള്ള ഫണ്ട് വിതരണവും സോഷ്യൽ വർക്ക് വിദ്യാർഥികൾക്കുള്ള ഇ ന്റേ ൺഷിപ്പ് സർട്ടിഫിക്കറ്റ് വിതരണവും ഇതോടനുബന്ധിച്ച് ബിഷപ് നിർവഹിച്ചു.
ക്യൂ എസ് എസ് എസ് ഡയറക്ടർ ഫാ. സൈജു സൈമൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോജക്ട് ഓഫീസർ എബ്രഹാം ആശംസകൾ അറിയിച്ച് പദ്ധതികളെകുറിച്ച് വിശദീകരിച്ചു. മാനേജർ സിസ്റ്റർ പാറ്റ്സി മേരി നന്ദി പറഞ്ഞു.
കൊല്ലം ഡിസിസിയിൽ ഓണം ആഘോഷിച്ചു
കൊല്ലം: ഡിസിസി ഹാളിൽ ഐഎൻടിയുസി സംഘടിപ്പിച്ച ഓണാഘോഷം ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു. ഇരവിപുരം റീജണൽ പ്രസിഡന്റ് എം. നൗഷാദിന്റെ അധ്യക്ഷതയിൽ ചേർന്ന ഓണം സ്മൃതി സംഗമത്തിൽ ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് എ.കെ. ഹഫീസ് മുഖ്യപ്രഭാഷണം നടത്തി.
കൊല്ലം ബീച്ച് ഓട്ടോ സ്റ്റാൻഡിലെ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ഐഡന്റിറ്റി കാർഡുകൾ വിതരണം ചെയ്തു.ഓണപ്പൂക്കളം, പായസ സദ്യ, വിവിധയിനം ഓണ പലഹാരങ്ങൾ എന്നിവയും നൽകി.
പൂക്കളം തീർത്ത് ഓണാഘോഷം
കൊല്ലം :വർണ പൊലിമയോടെ പൂക്കളം തീർത്തും ആനന്ദ ഗാനങ്ങൾ പാടിയും ഭിന്നശേഷിക്കാരുടെ ഓണാഘോഷം വ്യ ത്യസ്തമായി ആഘോഷിച്ചു. കൊല്ലം ക്യൂ എസ് എസ് എസ് ഹാളിൽ നടന്ന അലോഷ്യസ് മരിയ ബെൻസിഗറി െ ന്റ നാമത്തിൽ സ്ഥാപിച്ചിരിക്കുന്ന ഭിന്നശേഷിക്കാരുടെ കൂട്ടായ്മയാണ് ഓണാഘോഷം നടത്തിയത്. വീൽ ചെയറുകളുടെ സഹായത്തോടെയും വാഹനങ്ങളുടെ സഹായത്തോടെയും കുടുബസമേതമാണ് ഭിന്നശേഷിക്കാർ പരിപാടിക്ക് എത്തിയിരുന്നത്.
ഓണാഘോഷ പരിപാടി കൊല്ലം രുപത വികാരി ജനറാൾ. ബൈജു ജൂലിയാൻ ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ട്രസ്സി,സിസ്റ്റർ സ്റ്റാനി, സിസ്റ്റർ കോൺസാലറ്റാ, സിസ്റ്റർ ഹെലൻ, റോണാ റിബൈറോ, ബ്രദർ ആഗേഷ്, ബ്രദർ സ്വയാൻ, ബ്രദർ ഇമാനുവൽ എന്നിവർ പ്രസംഗിച്ചു.
ഭിന്നശേഷിക്കാരുടെ മക്കളുടെ കലാപരിപാടിക്കൾക്ക് ശേഷം ഓണസമ്മാനങ്ങൾ കൈമാറി. ക്യൂ എസ് എസ് എസ് ഡയറക്ടർ ഫാ.സൈജു സൈമൺ ഓണസന്ദേശം നൽകി. തുടർന്ന് ഓണസദ്യയോടെ പരിപാടികൾ അവസാനിച്ചു.