അഞ്ചൽ പള്ളി പെരുന്നാൾ: റാസ നാളെ
1589723
Sunday, September 7, 2025 6:14 AM IST
അഞ്ചൽ : അഞ്ചൽ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ നടന്നുവരുന്ന എട്ടുനോമ്പി െന്റ സമാപനവും പെരുന്നാൾ റാസയും നാളെ വൈകുന്നേരം നടക്കും. വിശുദ്ധ കന്യകമറിയത്തിന്റെ ജനന പെരുന്നാൾ ദിവസമായ നാളെ രാവിലെ 10 മുതൽ പള്ളിയിൽ ദിവ്യകാരുണ്യ ആരാധനയും അഖണ്ഡ ജപമാലയും നടക്കും.
വൈകുന്നേരം 4.30 ന് സമൂഹബലിക്ക് അഞ്ചൽ വൈദിക ജില്ലയിലെ വൈദികരായ റവ. ജോൺ കാരവിള കോർ എപ്പിസ്കോപ്പ, ഫാ. അലക്സ് കളപ്പില, ഫാ. മാത്യു ചരിവുകാലായിൽ, ഫാ. വിൽസൺ ചരുവിള, ഫാ. ഗീവർഗീസ് മണിപ്പറമ്പിൽ, ഫാ. ജോഷ്വാ കൊച്ചുവിളയിൽ, ഫാ. ജോസഫ് തോട്ടത്തിൽ കടയിൽ, ഫാ. ക്രിസ്റ്റി ചരുവിള, ഫാ. ജോസഫ് വടക്കേടത്ത് എന്നിവർ നേതൃത്വം നൽകും.
തുടർന്ന് പള്ളിയിൽ നിന്നും ആരംഭിക്കുന്ന പെരുന്നാൾ റാസ കൈതാടി മേരീമാതാ പള്ളി കുരിശടി വഴി തിരികെ ആർ ഒ ജംഗ്ഷൻ ചുറ്റി പള്ളിയിൽ തിരികെ എത്തും. സമാപനദിവസമായ ഒൻപതിന് രാവിലെ ഒൻപതിന് മാവേലിക്കര ഭദ്രാസന മെത്രാപ്പോലീത്ത ബിഷപ് മാത്യൂസ് മാർ പോളികാർപ്പസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
ഊട്ടുനേർച്ചയോട് കൂടി പെരുന്നാൾ സമാപിക്കും. ഇന്ന് വൈകുന്നേരം 5.30 ന് ഇടവക വികാരി ഫാ. ബോവസ്മാത്യു വിശുദ്ധ കുർബാന അർപ്പിക്കും.