കാഷ്യു കോർപറേഷൻ ചെയർമാന്റേത് പരസ്യ കുറ്റസമ്മതം: കൊടിക്കുന്നിൽ
1589227
Thursday, September 4, 2025 6:37 AM IST
കൊല്ലം: കശുവണ്ടി മേഖലയിലെ തൊഴിൽ ദിനങ്ങളും ബോണസും വർധിപ്പിക്കാനായില്ലെന്ന കാഷ്യു കോർപറേഷൻ ചെയർമാൻ ജയമോഹന്റെ തുറന്നുപറച്ചിൽ പരസ്യ കുറ്റസമ്മതമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. യുഡിഎഫ് ഭരണകാലത്ത് തൊഴിലാളികളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ ബോണസിന്റെ പരമാവധി പരിധിയായ 20ശതമാനം കടന്ന് 2.5ശതമാനം എക്സ്ഗ്രേഷ്യ അനുവദിച്ചിരുന്നു.
എന്നാൽ ഇടത് സർക്കാർ അധികാരത്തിൽ വന്ന ശേഷം അത് പൂർണമായും ഇല്ലാതാക്കി. കശുവണ്ടി മേഖലയുടെ പ്രതിസന്ധി പരിഹരിക്കുമെന്ന് വാഗ്ദാനം ചെയ്ത് വോട്ട് നേടിയെങ്കിലും, തുടർച്ചയായ പത്ത് വർഷത്തെ ഭരണത്തിലും വാഗ്ദാനങ്ങൾ പാലിക്കാൻ ഇടത് സർക്കാരിന് സാധിച്ചിട്ടില്ലെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.