യുവാവിനെ വെട്ടിപരിക്കേൽപ്പിച്ച സംഭവം: സ്ത്രീ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
1589711
Sunday, September 7, 2025 6:08 AM IST
അഞ്ചൽ : ഏരൂരിൽ യുവാവിനെ വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിൽ സ്ത്രീ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. ഏരൂർ സ്റ്റേഷൻ പരിധിയിലെ ചില്ലിംഗ് പ്ലാന്റ ിൽ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. യുവാവി െ ന്റ വീട്ടിൽ അതിക്രമിച്ചു കടക്കുകയും ഇടത് കൈപ്പത്തിയുടെ പിറക് വശത്ത് വെട്ടുകയും തലയ്ക്ക് അടിച്ച് മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ സ്ത്രീ ഉൾപ്പെടെ രണ്ടുപേരാണ് അറസ്റ്റിലായിരിക്കുന്നത്.
ചില്ലിംഗ് പ്ലാന്റ് സ്വദേശി അജയൻ, ഇയാളോടൊപ്പം താമസിച്ചുവരുന്ന സരസ്വതി എന്നിവരെയാണ് ഏരൂർ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ അയൽവാസിയും കുളത്തൂപ്പുഴ സ്വദേശിയുമായ അഖിലേഷ് എന്ന യുവാവിനെയാണ് വെട്ടിയും അടിച്ചും പരിക്കേൽപ്പിച്ചത്.
ഗുരുതരമായി പരിക്കേറ്റ അഖിലേഷ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ ഭാര്യയ് ക്കും അക്രമത്തിൽ കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ - രണ്ടാം പ്രതിയായ സരസ്വതി ഒന്നാം പ്രതിയായ അജയനോടൊപ്പം താമസിക്കുന്നത് അഖിലേഷ് ചോദ്യം ചെയ്തിരുന്നു.
ഇതേത്തുടർന്നു പലതവണ വാക്കേറ്റവും അടിപിടിയും നടന്നു. ഇതിന്റെ വൈരാഗ്യത്തിൽ വീട്ടിൽ നിന്നും കത്തിയുമായി അഖിലേഷി െ ന്റ വീട്ടിൽ അതിക്രമിച്ച് കയറുകയും വെട്ടിയും അടിച്ചും പരിക്കേൽപ്പിക്കുകയായിരുന്നു.
അഖിലേഷി െന്റ ഭാര്യ അശ്വതിയുടെ പരാതിയിൽ കേസെടുത്ത ഏരൂർ പോലീസ് രാത്രിയോടെ തന്നെ ഇരുവരെയും കസ്റ്റഡിയിൽ എടുത്തിരുന്നു. കൊലപാതക ശ്രമം, വീട്ടിൽ അതിക്രമച്ച് കടക്കൽ, മാരകായുധം ഉപയോഗിച്ച് ആക്രമിച്ചു പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
തെളിവെടുപ്പും വൈദ്യപരിശോധനകളും പൂർത്തിയാക്കി ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഏരൂർ എസ്എച്ച്ഒ പുഷ്പകുമാർ, എസ്ഐ ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.