പുത്തൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി
1589710
Sunday, September 7, 2025 6:08 AM IST
കൊല്ലം: കൊട്ടാരക്കര പുത്തൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കുഴക്കാട് സ്വദേശി ശ്യാംസുന്ദറാണ് (42) കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം രാത്രിയാ യിരുന്നു സംഭവം.
ശ്യാമിനെ ധനേഷ് വീട്ടിൽക്കയറി കഴുത്തിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നു. അയൽവാസിയായ പ്രതി ധനേഷിനെ (37) പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വെൽഡിംഗ് തൊഴിലാളിയായ മരിച്ച ശ്യാംസുന്ദർ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം.
ശ്യാം സുന്ദറിന്റെ വീടിനുള്ളിൽ വെച്ചാണ് ധനേഷിന് കുത്തേറ്റത്. ശ്യാം സുന്ദറിന്റെ കഴുത്തിലാണ് കുത്തേറ്റത്. സംഭവസ്ഥലത്തു തന്നെ മരിച്ചു. ഇരുവരുടെയും വീടുകള് അടുത്തടുത്താണ്. വെള്ളിയാഴ്ച വൈകുന്നേരം ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. നാട്ടുകാരും സമീപത്തുള്ളവരും ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.
തുടർന്ന് അര്ദ്ധരാത്രിയോടെ ധനേഷ് വീണ്ടുമെത്തി ശ്യാമിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 4 വർഷമായി ശ്യാമിന്റെ ഭാര്യയും കുട്ടിയും ധനേഷിന് ഒപ്പമാണ് താമസം.
ഇന്നലെ ഭാര്യയുടെ ഓഹരി ആവശ്യപ്പെട്ട് ശ്യാമി െ ന്റ വീട്ടിലെത്തി ധനേഷ് വഴക്കുണ്ടാക്കി.
ശേഷം തിരികെപ്പോയ ധനേഷ് അർധരാത്രി വീണ്ടുമെത്തി ശ്യാമിനെ കൊലപ്പെടുത്തുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നു.
രാത്രിയിൽ തന്നെ പുത്തൂർ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതി ഉപയോഗിച്ച ആയുധവും വീടിനു സമീപത്തു നിന്നും കണ്ടെടുത്തു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ശ്യാം സുന്ദറിന്റെ കൊലയ്ക്ക് പിന്നിൽ നാലുവർഷം നീണ്ട പക
കൊട്ടാരക്കര: ആനക്കോട്ടൂർ തേവലപ്പുറം ചോതി നിവാസിൽ ശ്യാം സുന്ദർ കുത്തേറ്റു മരിച്ച സംഭവത്തിനു പിന്നിൽ നാല് വർഷക്കാലമായുള്ള ധനേഷി ന്റെ പക. വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് ശ്യാം സുന്ദറിനെ വീടിനുള്ളിൽ കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. അയൽവാസിയും ശ്യാമി െ ന്റ ഭാര്യയുടെ കാമുകനുമായിരുന്ന ധനേഷിനെ പുത്തൂർ പോലിസ് തൊട്ടു പിറകെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കുട്ടിയുടെ പിതൃത്വത്തെ ചൊല്ലി ശ്യാമും ദിവ്യയും നിരന്തരം കലഹത്തിൽ ഏർപ്പെട്ടിരുന്നു.വഴക്കിനെ തുടർന്ന് നാല് വർഷം മുൻപ് ഭാര്യ കുട്ടിയുമൊത്ത് ധനേഷിനൊപ്പം താമസം തുടങ്ങുകയായിരുന്നു. ഭാര്യ യുമായുള്ള ബന്ധത്തെ എതിർത്ത ധനേഷിന്റെ ഭാര്യ ഇയാളുമായി പിണങ്ങി വിവാഹ മോചനം നേടുകയാണ് ഉണ്ടായത്. ഭാര്യുടെയും ശ്യാമി െന്റയും പേർക്കായിരുന്നു ഇവരുടെ വീടി െ ന്റയും വസ്തുവിന്റെയും ആധാരം.
വസ്തു വകകൾ ഭാര്യയുടെ പേരിൽ ചേർക്കണം എന്നുള്ള ആവശ്യവുമായി ധനേഷ് ശ്യാമിന്റെ വീട്ടിലെത്തി നിരവധി തവണ വഴക്കുണ്ടാക്കുന്നത് ഈ സാഹചര്യത്തിലാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം ധനേഷ് ശ്യാമി െ ന്റ വീട്ടിലെത്തി വസ്തു വകകൾ എഴുതി നൽകണമെന്ന് ആവശ്യപ്പെട്ട് ബഹളം വച്ചു.
മടങ്ങിപ്പോയ ധനേഷ് രാത്രി 11ന് ശ്യാമി െ ന്റ വീട്ടിലെത്തി കൈയിൽ കരുതിയിരുന്ന മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തിൽ ആഴത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു.
പിന്നീട് വാതിൽ പുറത്ത് നിന്നും അടച്ച ശേഷം വീട്ടിലെത്തി സമീപവാസിയായ പോലീസ് ഉദ്യോഗസ്ഥനെ ഫോണിലൂടെ ശ്യാമിനെ ആക്രമിച്ച വിവരം അറിയിച്ചു. തുടർന്ന് പുത്തൂർ പോലീസ് സ്ഥലത്തെത്തി.
ഉടൻ തന്നെ ശ്യാമിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനകം മരി ച്ചിരുന്നു. കൊട്ടാരക്കര കെഎസ്ആർടിസിയിലെ താൽക്കാലിക ഡ്രൈവറാണ് ധനേഷ്.