‘ആശാവർക്കർമാരുടെ സമരം തീര്‍ക്കാന്‍ സർവകക്ഷി യോഗം വിളിക്കണം’
1533887
Monday, March 17, 2025 6:52 AM IST
കൊട്ടിയം: ഒരു മാസമായി സെക്രട്ടേറിയറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുന്നതിനായി മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിക്കണമെന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കുളത്തൂർ രവി ആവശ്യപ്പെട്ടു.
കേരള കോൺഗ്രസ് ഇരവിപുരം നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് ബൈജു താന്നിയിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി വി .വിശ്വജിത് മുഖ്യപ്രഭാഷണം നടത്തി .
തേവള്ളി പുഷ്പൻ, അഡ്വ.അരുൺ അലക്സ്, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ഉണ്ണി പട്ടത്താനം, ആർ. അശോകൻ, ബിജിലാൽ, രാധാകൃഷ്ണപിള്ള, ഷുക്കൂർ സുലൈമാൻ, പുല്ലിച്ചിറ രാമചന്ദ്രൻ, അയത്തിൽ വാസുദേവൻ, ദേവരാജൻ, തമ്പാൻ പുന്തുലത്താഴം, പ്രകാശ് എന്നിവർ പ്രസംഗിച്ചു.