മോഷ്ടാക്കളെ അറസ്റ്റ് ചെയ്യണം: വ്യാപാരി വ്യവസായി സമിതി
1533549
Sunday, March 16, 2025 6:26 AM IST
കൊല്ലം: കഴിഞ്ഞ ദിവസങ്ങളിൽ നഗര മധ്യത്തിലെ രണ്ട് കടകളിൽ മോഷണം നടന്ന സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സുനിൽ പനയറ, സെക്രട്ടറി കമാൽ പിഞ്ഞാണിക്കട എന്നിവർ ആവശ്യപ്പെട്ടു.
ചിന്നക്കട ഉഷ തീയറ്ററിനു സമീപം ഒരു കടയിലും പായിക്കട റോഡിലെ ഇരുമ്പു കടയിലുമാണ് മോഷണം നടന്നത്. രണ്ടിടത്തു നിന്നുമായി 10 ലക്ഷത്തോളമാണ് കവർന്നത്. മോഷ്ടാക്കളെ പിടികൂടുന്നതിനൊപ്പം രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.