കലയപുരം എൽപി സ്കൂളിൽ യാത്രയയപ്പ് സമ്മേളനം നടത്തി
1533541
Sunday, March 16, 2025 6:23 AM IST
കലയപുരം: കലയപുരം എംഎസ് സി എൽപി സ്കൂളിന്റെ 91-ാംവാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി. പിടിഎ പ്രസിഡന്റ് ആർ. പ്രതിഭ അധ്യക്ഷത വഹിച്ചു. എംഎസ് സി സ്കൂൾ കറസ്പോണ്ടന്റ് മോൺ. ഡോ. വർക്കി ആറ്റുപുറത്ത് കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു.
സ്കൂൾ ലോക്കൽ മാനേജർ ഫാ. ഡാനിയേൽ ജീവൻ ഒഐസി അനുഗ്രഹ പ്രഭാഷണം നടത്തി.
വാർഡ് മെമ്പർ ആർ. രാജേഷ്, പൂർവ വിദ്യാർഥി സംഘടന പ്രസിഡന്റ് റിട്ട. പ്രഫ. ടി.ജെ. ജോൺസൺ, പൂർവ വിദ്യാർഥി സംഘടന സെക്രട്ടറി കലയപുരം സന്തോഷ്, സ്കൂൾ ലീഡർ കുമാരി. എം. മാളവിക, സിജു ജോർജ്, ആൻസി സക്കറിയ, ആൻസി മോൾ, സ്കൂൾ ഹെഡ്മിസ്ട്രസ് ജി. ഓമന എന്നിവർ പ്രസംഗിച്ചു.
സർവീസിൽ നിന്നു വിരമിക്കുന്ന പ്രഥമ അധ്യാപിക ജി. ഓമനയ്ക്ക് യാത്രയയപ്പ് നൽകി. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി.