സ്റ്റേജ് - അസംബ്ലി പവലിയൻ ഉദ്ഘാടനം ചെയ്തു
1533538
Sunday, March 16, 2025 6:23 AM IST
കുണ്ടറ: ഇളമ്പള്ളൂർ കെജിവി ഗവ. യുപി സ്കൂളിൽ പുതിയതായി നിർമിച്ച സ്റ്റേജ് - അസംബ്ലി പവലിയന്റെ ഉദ്ഘാടനവും സ്കൂൾ വാർഷികാഘോഷവും പി.സി. വിഷ്ണുനാഥ് എംഎൽഎ നിർവഹിച്ചു.
പി.സി. വിഷ്ണുനാഥ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 30 ലക്ഷം ചെലവഴിച്ച് നിർമിച്ചതാണ് സ്റ്റേജും അസംബ്ലി പവലിയനും. സ്കൂൾ കവാടം നിർമിക്കുന്നതിനായി അഞ്ച് ലക്ഷം കൂടി അനുവദിച്ചതായി എംഎൽഎ അറിയിച്ചു. ഇളമ്പള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഡി. അഭിലാഷ് അധ്യക്ഷത വഹിച്ചു.
സർവീസിൽ നിന്നു വിരമിക്കുന്ന അധ്യാപകരെ പിടിഎ പ്രസിഡന്റ് ഡി.ആർ. സജി ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ജയകുമാരി, സ്ഥിരം സമിതി അധ്യക്ഷൻ സി.എം. സെയ്ഫ്, പഞ്ചായത്തംഗം സാം വർഗീസ്, സ്കൂൾ പ്രഥമാധ്യാപിക ശ്രീദേവി അമ്മ, കുണ്ടറ എഇഒ റസിയ ബീവി, പിടിഎ വൈസ് പ്രസിഡന്റ് സി.എസ്. രാജീവ് കുമാർ, അഞ്ചിത, ആശ കൊച്ചയം, പി.കെ. സാബു, സി. ജീൻ, മുഹമ്മദ് ഷാൻ, എ. സുനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.