തേവലക്കര എൽപി സ്കൂളിൽ ശില്പശാല സംഘടിപ്പിച്ചു
1533550
Sunday, March 16, 2025 6:26 AM IST
തേവലക്കര: തേവലക്കര ഈസ്റ്റ് ഗവ. എൽപി സ്കൂളിൽ വാർഷികാഘോഷ ഭാഗമായി "വരയും കുറിയും " ഏകദിന ചിത്രരചനാ ശില്പശാല സംഘടിപ്പിച്ചു. വാർഡ് മെമ്പർ രാധിക ഓമനക്കുട്ടൻ ഉദ്ഘാടനം നിർവഹിച്ചു. ചിത്രകലാധ്യാപകനും ശില്പിയുമായ മനീഷ് ഭാസ്കർ ശില്പശാല നയിച്ചു.
പിടിഎ പ്രസിഡന്റ് സരോജാക്ഷൻ അധ്യക്ഷത വഹിച്ചു. നൂൺമീൽ ഓഫീസർ കെ. ഗോപകുമാർ, പ്രധാനാധ്യാപിക വി. വിജയലക്ഷ്മി, കാട്ടുവിള ഗോപാലകൃഷ്ണപിള്ള, ജ്യോതിഷ് കണ്ണൻ, ബിനിതാ ബിനു, അജിതാകുമാരി, ഷിബി, രാജ് ലാൽ തോട്ടുവാൽ എന്നിവർ പ്രസംഗിച്ചു.