സമത്വത്തിനായി പോരാടണം: മന്ത്രി ജെ. ചിഞ്ചുറാണി
1533886
Monday, March 17, 2025 6:52 AM IST
കൊല്ലം: ത്രിതലപഞ്ചായത്തിലെന്നപോലെ നിയമസഭയിലും ലോക്സഭയിലുമൊക്കെ സ്ത്രീകൾക്ക് അവസര സമത്വം ലഭിക്കാൻ നിരന്തര പോരാട്ടം ആവശ്യമാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി.
കേരള സൗഹൃദവേദി സംഘടിപ്പിച്ച വനിതാദിനാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. അവസര സമത്വവും തുല്യനീതിയും ഭരണഘടന ഉറപ്പുനൽകുന്ന പൗരാവകാശങ്ങളാണ്. വനിതകളുടെ അവകാശപോരാട്ടം പോലെ പ്രസക്തമായ മറ്റൊരു വസ്തുതയാണ് ലഹരിയ്ക്കെതിരെയുള്ള ചെറുത്തുനില്പെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ആര്. രാജശേഖരന് അധ്യക്ഷത വഹിച്ചു. മുന്മേയര് പ്രസന്ന ഏണസ്റ്റ് മുഖ്യപ്രഭാഷണം നടത്തി. എഴുത്തുകാരൻ വി.ടി. കുരീപ്പുഴ വനിതാദിന സന്ദേശം നല്കി. അഡ്വ. ബിന്ദു കൃഷ്ണ, വിജയ ഫ്രാൻസിസ്, ജയിൽ ആൻസിൽ ഫ്രാൻസിസ്, സാബു ബെനഡിക്ട്, എസ്. പ്രദീപ് കുമാര്‍, ആര്. പ്രകാശന്‍പിള്ള, പി. ബാബുരാജന്, എസ്. ഷാനവാസ്, സിനു പി. ജോണ്സൺ, ചവറ ഹരീഷ് കുമാര്‍, സജീവ് പരിശവിള, ജോസ് ആന്റണി മാതാലയം എന്നിവര്‍ പ്രസംഗിച്ചു .
വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വനിതകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പുരസ്കാരങ്ങള്‍ നല്കി. അഡ്വ. ബിന്ദുകൃഷ്ണ, വിജയ ഫ്രാന്‍സിസ്, അഡ്വ. നിസാ ഫാസില്‍, ജെയിന് ആന്‍സില്‍ ഫ്രാന്‍സിസ്, ഷീബ റോയിസ്റ്റണ്‍, ബെനഡിക്ട സഫര്ണോസ്, ഡോ. അന്നമ്മ ജോര്‍ജ്, ഡെയ്സമ്മ മാത്യു, വി. റാണി,
പ്രമീള മുക്കാട്, ഡോ. ഷാര്‍ലറ്റ് ഡിക്സണ്‍, ഡോ. പെട്രീഷ്യ ജോണ്‍, പ്രീതി , രഞ്ജിത ജോസ്, മേഴ്സി യേശുദാസ്, അജിത കുമാരി, ഷെമി ട്രീസ ബഞ്ചമിന്, വിനിത വിനേഷ്, ജ്യോതിനികേതന്‍ വിമണ്‍സ് കോളജ് പ്രതിനിധി, സെന്റ് ജോസഫ് കോണ്‍വെന്റ് സ്കൂള്‍ പ്രതിനിധി എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.