പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ രണ്ടു പേർ അറസ്റ്റിൽ
1533871
Monday, March 17, 2025 6:41 AM IST
പൂയപ്പള്ളി: പതിനാറ് കാരിയെ തട്ടി കൊണ്ട് പോയ രണ്ട് യുവാക്കളെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ കാട്ടു പുതുശേരി വെള്ള ചാലയിൽ പാറയിൽ വീട്ടിൽ ഇർഫാൻ(19), വെളിനല്ലൂർ ആൻസിയ മൻസിലിൽ സുൽഫിക്കർ (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവാക്കൾ പെൺകുട്ടിയെ ആലുവയിലേക്ക് കൂട്ടി കൊണ്ടുപോയി.
പരാതിയെ തുടർന്ന് ടവർ ലെക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ ആലുവയിൽ ഉണ്ടെന്ന് മനസിലാക്കിയത്. തുടർന്ന് പോലീസ് ആലുവയിലെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
എസ്ഐ മാരായ രജനീഷ് മാധവൻ, അനിൽകുമാർ, രാജേഷ്, എഎസ് ഐമാരായ അനിൽകുമാർ, ബിജു, സിപിഒ അൻവർ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.