മൈലക്കാട് യുപിഎസിൽ പുതിയ കെട്ടിടം ഉദ്ഘാടനം
1533205
Saturday, March 15, 2025 6:38 AM IST
കൊട്ടിയം: മൈലക്കാട് യുപിഎസിൽ പുതിയ കെട്ടിടം ഉദ്ഘാടനം നാളെ നടക്കും. സമഗ്ര ശിക്ഷ കേരള അനുവദിച്ച 20 ലക്ഷവും വാർഡ് മെമ്പർ പ്ലാക്കാട് ടിങ്കുവിന്റെ നേതൃത്വത്തിൽ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി സ്വരൂപിച്ച ഒന്പത് ലക്ഷവും ഉപയോഗിച്ചാണ് ക്ലാസ് മുറി നിർമിച്ചത്.
നാളെ രാവിലെ 9.30 ന് മന്ത്രി. ജെ. ചിഞ്ചുറാണി ഉദ്ഘാടനംനിർവഹിക്കും. ജി.എസ്. ജയലാൽ എംഎൽഎ അധ്യക്ഷത വഹിക്കും. എൻ.കെ. പ്രേമചന്ദ്രൻ എംപി, ആദിച്ചനല്ലുർ പഞ്ചായത്ത് പ്രസിഡന്റ് രേഖ. എസ്. ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് ആദരിക്കും.