കുളത്തൂപ്പുഴ റോമൻ കത്തോലിക്കാ പള്ളിക്ക് സമീപം മാലിന്യം തള്ളുന്നു
1533888
Monday, March 17, 2025 6:52 AM IST
കുളത്തുപ്പുഴ : കുളത്തൂപ്പുഴ -അഞ്ചൽ മലയോര ഹൈവയിൽ പഞ്ചായത്ത് ഓഫീസിന് സമീപത്തെ സെന്റ് മേരീസ് റോമൻ കത്തോലിക്കാ പള്ളിയുടെ മുന്നിലെ പ്രദേശങ്ങളിൽ മാലിന്യങ്ങൾ തള്ളുന്നതായി പരാതി. ഇക്കാരണത്താൽ പള്ളിയിലെ പ്രാർത്ഥനകൾക്ക് ബുദ്ധിമുട്ടു നേരിടുന്നതായി പരാതി.
പള്ളിയുടെ മുൻവശത്തുള്ള റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന്റെ മറവിലാണ് തൊട്ടു താഴെയുള്ള തോട്ടിൽ അറവ് മാലിന്യങ്ങളും, മത്സ്യ മാലിന്യവും തള്ളുന്നത്.
അധികാരികൾക്കും പഞ്ചായത്ത് സമിതിക്കും പരാതി നൽകിയിട്ടും പരിഹാരം ഉണ്ടായില്ല. ഇതിനെതിരെ പ്രതിഷേധവുമായി മുന്നിട്ടിറങ്ങുമെന്ന് ഇടവക കൗൺസിൽ അറിയിച്ചു.