കുളത്തൂപ്പുഴയിലെ വ്യാപാരശാലകളില്‍ മിന്നൽ പരിശോധന നടത്തി
1533874
Monday, March 17, 2025 6:41 AM IST
കുളത്തൂപ്പുഴ: തദ്ദേശ സ്വയംഭരണ വകുപ്പ് വിജിലൻസ് വിഭാഗം കുളത്തൂപ്പുഴയിലെ വ്യാപാരശാലകളില്‍ മിന്നൽ പരിശോധന നടത്തി. വ്യാപാര സ്ഥാപനങ്ങൾ, കല്യാണ മണ്ഡപങ്ങൾ എന്നിവിടങ്ങളിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും, ഉപയോഗശേഷം പുറന്തള്ളാൻ കാലങ്ങളായി സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും കണ്ടെത്തി. പ്രദേശത്തെ 27 കച്ചവട സ്ഥാപനങ്ങളില്‍ നിന്നായി 312 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടികൂടി.
ഏഴു സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കി. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, ബേക്കറികള്‍, ഭക്ഷ്യവിതരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അടിയന്തരമായി മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനു നോട്ടീസ് നല്‍കിയിട്ടുണ്ട്.
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും പിഴവ് കണ്ടെത്തിയാൽ ലൈസന്‍സ് അടക്കം റദ്ദാക്കുമെന്നും ഇന്റേണൽ വിജിലൻസ് ഓഫീസർ ലാൽ കുമാർ അറിയിച്ചു. ജൂണിയർ സൂപ്രണ്ട് ലാലു, അനിൽകുമാർ, അഞ്ചൽ ജനറൽ എക്സ്റ്റൻഷൻ ഓഫീസർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് പരിശോധന നടത്തിയത്.