വൈഎച്ച്എഐ സിൽവർ ജൂബിലി; സ്വാഗത സംഘം ഓഫീസ് തുറന്നു
1533875
Monday, March 17, 2025 6:41 AM IST
കൊല്ലം: യൂത്ത് ഹോസ്റ്റൽ അസോസിയേഷൻ ഓഫ് ഇന്ത്യ കൊല്ലം ചാപ്റ്ററിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. മേയർ ഹണി ബെഞ്ചമിൻ ഉദ്ഘാടനം നിർവഹിച്ചു.
വൈഎച്ച്എഐ ജില്ലാ ചെയർമാൻ നെടുങ്ങോലം രഘു അധ്യക്ഷത വഹിച്ചു. പരവൂർ മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീജ, വടക്കേവിള ശശി, എസ്. സുവർണ കുമാർ, പ്രബോധ് .എസ്. കണ്ടച്ചിറ, ടി.ജി. സുഭാഷ്, പ്രകാശൻ പിള്ള, ഒ.ബി. രാജേഷ്, സുഭാഷ് ഉളിയകോവിൽ, ഗോപൻ കുറ്റിച്ചിറ, ഷിബു റാവുത്തർ,
വിനോദ് ചെല്ലപ്പൻ, മണക്കാട് സജി, എ.ജെ. ആരിഫ്, എസ്. ഗണപതി, ഷീബ തമ്പി, താഹിനാ മുസ്തഫ, സുനിത തങ്കച്ചൻ, ബിനുരാജ് തുടങ്ങിയവർ പ്രസംഗിച്ചു.
ലഹരിക്കെതിരെയും ഹരിത സൗഹൃദ പ്രകൃതി എന്നീ ആശയങ്ങൾ ഉൾക്കൊള്ളിച്ച് ആശ്രാമത്ത് നിന്ന് പരവൂരിലേക്ക് തീരദേശ സൈക്ലിംഗ് റാലി സംഘടിപ്പിക്കും. ഒരു വർഷം നീളുന്ന സിൽവർ ജൂബിലി ആഘോഷങ്ങൾ കേരള ഗവർണറും യൂത്ത് ഹോസ്റ്റൽ അസോസിയേഷൻ ദേശീയ പ്രസിഡന്റുമായ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം നിർവഹിക്കും.