ഗ്രീൻ ട്രീസ് എഡ്യൂ പാർക്ക് വനിതാദിനം ആചരിച്ചു
1533553
Sunday, March 16, 2025 6:26 AM IST
കുണ്ടറ: കുണ്ടറ റോട്ടറി ക്ലബിന്റെയും ഗ്രീൻ ട്രീസ് എഡ്യൂ പാർക്കിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വനിതാ ദിനം ആചരിച്ചു. റോട്ടറി ക്ലബ് പ്രസിഡന്റ് ഐസക്ക് ഈപ്പൻ അധ്യക്ഷത വഹിച്ചു. യോഗം ഇളമ്പള്ളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽ. ജലജ കുമാരി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് മുൻ പ്രസിഡന്റ് ജലജാ ഗോപൻ മുഖ്യപ്രഭാഷണം നടത്തി. കുണ്ടറ ഗ്രീൻ ട്രീസ് എഡ്യൂ പാർക്ക് അക്കാഡമിക് കോ ഓർഡിനേറ്റർ എസ്. ദീപ്തി, സ്ക്കൂൾ ലീഡർ എൽ. പ്രിയ, എസ്. ആർദ്ര, രൻജിത എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഗ്രീൻ ട്രീസ് എഡ്യൂ പാർക്കിലെ ടീച്ചേഴ്സ് ട്രെയിനികളെ ആദരിച്ചു.