കേരളാ കോൺഗ്രസ് -എം മലയോര സമര ജാഥ സമാപിച്ചു
1533869
Monday, March 17, 2025 6:41 AM IST
കൊല്ലം: വന്യമൃഗ ആക്രമണങ്ങൾക്കെതിരെ കേരളാ കോൺഗ്രസ് -എം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മലയോര സമര ജാഥ രണ്ടു ദിവസം കിഴക്കൻ മലയോര മേഖലകളിൽ പര്യടനം നടത്തി കുളത്തൂപ്പുഴയിൽ സമാപിച്ചു.സംസ്ഥാന ഉന്നതാധികാര സമിതിയംഗം ഡോ. ബെന്നി കക്കാട് ജാഥാ ക്യാപ്റ്റനായിരുന്ന മലയോര സമര ജാഥ പത്തനാപുരം പൂങ്കുളഞ്ഞിയിൽ മുൻ എംഎൽഎ സ്റ്റീഫൻ ജോർജ് ഉദ്ഘാടനം ചെയ്തു.സമാപന യോഗം ഉന്നതാധികാര സമിതിയംഗം അറയ്ക്കൽ ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. രഞ്ജിത് തോമസ്, സജി ജോൺ കുറ്റിയിൽ, എ. ഇക്ബാൽ കുട്ടി, ചവറ ഷാ, ജോസ് മത്തായി, തടിക്കാട് ഗോപാലകൃഷ്ണൻ, ഏഴംകുളം രാജൻ, ജോസഫ് മാത്യം, കളത്തൂപ്പുഴ ജോണി, ബോബൻ ജോർജ്, കുളത്തൂപ്പുഴ ഷാജഹാൻ, അനിൽ പട്ടാഴി, ദിലീപ് കുമാർ, ഇഞ്ചക്കാട് രാജൻ, ഷിബു നരിക്കൽ, ബാബു മാത്യം, ബിജുകുമാർ, തോമസ് ഡാനിയേൽ, സജു തടിക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.