ക്രിമിനൽ കേസുകളിലെ പ്രതി വധശ്രമ കേസിൽ അറസ്റ്റിൽ
1533877
Monday, March 17, 2025 6:41 AM IST
ചാത്തന്നൂർ: വീട്ടിൽ അതിക്രമിച്ച് കടന്ന് ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ ചാത്തന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. അയിരൂർ, ഇടവ താഹ മൻസിലിൽ ഷാനവാസ് മകൻ മുഹമ്മദ് ഷാൻ(26) ആണ് അറസ്റ്റിലായത്.
അയിരൂർ, പാരിപ്പള്ളി തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ പിടിച്ചുപറി, അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് മുഹമ്മദ് ഷാൻ. ചാത്തന്നൂർ പോലീസ് ഇൻസ്പെക്ടർ അനൂപിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ബിജുബാൽ, വിനു,
രാജേഷ്, സിപിഒമാരായ പ്രശാന്ത്, ആന്റണി തോബിയാസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.