ലോറി ബൈക്കിലിടിച്ച് വിദ്യാർഥി മരിച്ചു
1533256
Saturday, March 15, 2025 10:14 PM IST
കൊല്ലം: ലോറിയിടിച്ച് ബൈക്ക് യാത്രികനായ ഐടിഐ വിദ്യാര്‍ഥി മരിച്ചു. പൂയപ്പള്ളി, മണ്ണാന്കോണം ആര്.ആര് .വില്ലയില്‍ ആദിത്യന് (18) ആണ് മരിച്ചത്. കരിക്കോട് റെയില്‍വേ മേല്‍പ്പാലത്തില്‍ ഇന്നലെ വൈകുന്നേരം നാലിനായിരുന്നു അപകടം.
ആദിത്യനും സുഹൃത്തുമായി ബൈക്കില്‍ കൊല്ലം ഭാഗത്തേക്ക് വരുമ്പോള്‍ എതിരെ വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. വന്‍ശബ്ദം കേട്ട് ഓടിക്കൂടിയവര്‍ ആദിത്യനെയും സുഹൃത്തിനെയും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ആദിത്യന് മരിച്ചു. ചന്ദനത്തോപ്പ് ഗവ.ഐടിഐയില്‍ ഹോട്ടല്‍മാനേജ്മെന്റ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് ആദിത്യന്. വീനസ് കുമാര്‍- നീതുദമ്പതികളുടെ മകനാണ്. സഹോദരി അഭിരാമി.