റേഷനരി വിലവർധന നിർദേശങ്ങൾ പിൻവലിക്കണമെന്ന് ഐഎൻടിയുസി
1533545
Sunday, March 16, 2025 6:23 AM IST
പാരിപ്പള്ളി: റേഷനരിക്ക് 50 ശതമാനം വിലവർധിപ്പിക്കാനുള്ള നിർദേശം പിൻവലിക്കണമെന്ന് ഐഎൻടിയുസി ചാത്തന്നൂർ റീജിയണൽ നേതൃയോഗം ആവശ്യപ്പെട്ടു.
ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ് പാരിപ്പള്ളി വിനോദ് ഉദ്ഘാടനം ചെയ്തു. റീജിയണൽ പ്രസിഡന്റ് ഹാഷിം പരവൂർ അധ്യക്ഷത വഹിച്ചു.
റീജിയണൽ ഭാരവാഹികളായ അഡ്വ. അജിത്ത് പരവൂർ, ചാത്തന്നൂർ രാധാകൃഷ്ണൻ, ഉളിയനാട് ജയൻ, സുഗതൻ പറമ്പിൽ, ഏറം സന്തോഷ്, മുക്കട മുരളി, സനു പരവൂർ, ബി.എസ് റോഷൻ, അബൂബക്കർ കുഞ്ഞ് എന്നിവർ പ്രസംഗിച്ചു.