അലയമണ്‍ സ്കൂളിൽ പഠനോത്സവം
1533537
Sunday, March 16, 2025 6:23 AM IST
അഞ്ചല്‍: അലയമണ്‍ സര്‍ക്കാര്‍ ന്യൂ എല്‍പി സ്കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു. ഒരു വര്‍ഷം കുട്ടികള്‍ പഠിച്ചതും സ്വയം ആര്‍ജിച്ചതുമായ പഠന വിശേഷങ്ങള്‍ കഴിവുകള്‍ എന്നിവ രക്ഷിതാക്കളുടെയും പൊതുജനങ്ങളുടെയും മുമ്പില്‍ അവതരിപ്പിക്കാനാണ് പഠനോല്‍ത്സവം സംഘടിപ്പിച്ചത്. ചടങ്ങില്‍ ഹെഡ്മിസ്ട്രസ് ബി.എസ്. സീമ അധ്യക്ഷത വഹിച്ചു.
പിടിഎ പ്രസിഡന്റ് പി. സനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. കണക്കിലും കവിതയിലും പാഠ്യവിഷയങ്ങളിലൂന്നി കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
പഴയകാല കാര്‍ഷിക ഉപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, നാണയത്തുട്ടുകൾ,റേഡിയോ ഉള്‍പ്പടെയുള്ളവയുടെ പ്രദര്‍ശനം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വേറിട്ട അനുഭവമായി. സീനിയര്‍ അസിസ്റ്റന്റ് ഗീതാകുമാരി, സ്റ്റാഫ് സെക്രട്ടറി ഒ. ഇന്ദുലേഖ, മദര്‍ പിടിഎ പ്രസിഡന്റ് കാര്‍ത്തിക, പിടിഎ വൈസ് പ്രസിഡന്റ് ബിപിന്‍ എന്നിവര്‍ നേതൃത്വം നല്കി.