യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസ് : പ്രതി അറസ്റ്റിൽ
1533873
Monday, March 17, 2025 6:41 AM IST
തിരുവല്ലം:സുഹൃത്തുക്കളെ ബൈക്കില്‍ കയറ്റിയില്ലെന്നാരോപിച്ച് യുവാവിനെ കത്രികകൊണ്ട് കുത്തിപ്പിരിക്കേല്പ്പിച്ച കേസിലെ പ്രതിയെ തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തു.
കേസിലെ മുഖ്യ പ്രതിയായ തിരുവല്ലം വണ്ടിത്തടം ശാന്തിപുരം സ്വദേശി അനന്തുകൃഷ്ണ (19) നെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 13ന് രാത്രി 8.15 ഓടുകൂടിയായിരുന്നു സംഭവം. വണ്ടിത്തടത്ത് നിന്ന് പാച്ചല്ലൂര്‍ ദേവീക്ഷേത്രത്തിലെ തൂക്ക നേര്‍ച്ച കാണുന്നതിന് അനന്തുവും രണ്ട് യുവാക്കളുമായി നടന്നുവരികയായിരുന്നു.
ഈ സമയത്ത് എതിര്‍ദിശയില്‍ ബൈക്കില്‍ വന്ന അഭിയോട് യുവാക്കളെ ബൈക്കില്‍ കയറ്റണമെന്ന് അനന്തു ആവശ്യപ്പെട്ടു. കഴിയില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് കൈയിലുണ്ടായിരുന്ന കത്രികയെടുത്ത് കുത്തിപ്പിരിക്കേല്പ്പിക്കുകയായിരുന്നു വെന്ന് പോലീസ് പറഞ്ഞു. കേസിലെ മറ്റ് രണ്ട് പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.