എംഡിഎംഎയുമായി ബോക്സിംഗ് പരിശീലകൻ പിടിയിൽ
1533204
Saturday, March 15, 2025 6:38 AM IST
കൊല്ലം: എംഡിഎംഎയുമായി ബോക്സിംഗ് പരിശീലകൻ പിടിയിൽ. പൻമന വടുതല സ്വദേശി ഗോകുലാണ് (28) പിടിയിലായത്. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നിന് 17 ഗ്രാം എംഡിഎംഎയാണ് ചവറയിൽ വച്ച് ഇയാളിൽ നിന്ന് എക്സൈസ് സംഘം പിടി കൂടിയത്.
ഗ്രാമീണ മേഖലയിൽ വില്പന നടത്താൻ എത്തിച്ചതാണെന്നും തിരുവനന്തപുരത്തുള്ള മൊത്ത വിതരണക്കാരിൽ നിന്നാണ് എംഡിഎംഎ വാങ്ങിച്ചതെന്ന് പ്രതി പറഞ്ഞു. എൻഫോഴ്സ്മെന്റ്എക്സൈസ് സ്പെഷൽ സ്ക്വാഡ് ആണ് പ്രതിയെ പിടികൂടിയത്.