വൈഎംസിഎ ലഹരി വിരുദ്ധ - സ്നേഹ സന്ദേശയാത്ര നടത്തി
1533881
Monday, March 17, 2025 6:52 AM IST
കുളത്തൂപ്പുഴ: വൈഎംസിഎ പുനലൂർ സബ് റീജിയന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ യാത്ര നടത്തി. വൈഎംസിഎ അഖിലേന്ത്യ നിർവാഹക സമിതി മുൻ അംഗം കെ.ഒ. രാജുക്കുട്ടി, ജാഥാ ക്യാപ്റ്റൻ സബ് റീജിയൻ ചെയർമാൻ ഡോ. ഏബ്രഹാം മാത്യുവിന് വൈഎംസിഎ പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
പ്രസിഡന്റ് കെ. ജോണി അധ്യക്ഷത വഹിച്ചു. റീജിയണൽ സെക്രട്ടറി ഡേവിഡ് ശാമുവേൽ, മുൻ സബ് റീജിയൻ ചെയർമാൻമാരായ കെ. ബാബുക്കുട്ടി, ജോർജ് വർഗീസ്, സി.പി. ശാമുവേൽ, കെ.കെ. അലക്സാണ്ടർ, ജനറൽ കൺവീനർ ഷിബു. കെ. ജോർജ്, വൈസ് ചെയർമാൻ ബിനു. കെ. ജോൺ,
പി.ഒ.ജോൺ, ലീലാമ്മ ജോർജ്, എം.പി. ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. ചണ്ണപ്പേട്ട, മണ്ണൂർ, തലവൂർ, അഞ്ചൽ, കരവാളൂർ, പുനലൂർ, പത്തനാപുരം, പട്ടാഴി, പട്ടാഴി വടക്കേക്കര, കലയപുരം, ഇളമ്പൽ വൈഎംസിഎ യൂണിറ്റുകൾ സന്ദർശിച്ച് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.