വില്ലുമല സ്കൂൾ വാര്‍ഷികവും നാടന്‍പാട്ട് ശില്പശാലയും
1533544
Sunday, March 16, 2025 6:23 AM IST
കുളത്തൂപ്പുഴ: വില്ലുമല ട്രൈബല്‍ എല്‍പി സ്കൂള്‍ വാര്‍ഷികവും നാടന്‍പാട്ട് ശില്പശാലയും സംഘടിപ്പിച്ചു. അഞ്ചല്‍ അസി. എഡ്യുക്കേഷന്‍ ഓഫീസര്‍ എ. ജഹ്ഫറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളില്‍ വളര്‍ന്നു വരുന്ന ആക്രമണ ശീലം നിയന്ത്രിക്കുന്നതിനു രക്ഷിതാക്കളും അധ്യാപകരും ഒന്നു ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഉള്‍പ്പെടുത്തി നാടന്‍ പാട്ടുകള്‍ അവതരിപ്പിച്ചു. ചടങ്ങില്‍ സ്കൂള്‍ മേളകളില്‍ പഠന മികവു തെളിയിച്ച വിദ്യാര്‍ഥികള്‍ക്കും, കായികമേള, ശാസ്ത്രമേള എന്നിവകളില്‍ മികച്ച പ്രകടനം കാഴ്ചവരേയും അദരിച്ചു. കുട്ടികളുടെ രക്ഷിതാക്കളുടെ നേതൃത്വത്തിലുള്ള സംഘങ്ങളുടെ നൃത്തങ്ങളും അരങ്ങേറി.
പ്രഥമാധ്യാപകന് ഹുമാംഷാ, പഞ്ചായത്തംഗം എസ്. അജിത, പിടിഎ പ്രസിഡന്റ് പാസ്റ്റര്‍ നിബു, കുടുംബശ്രീ എഡിഎസ് സെക്രട്ടറി വിമല, വിഷ്ണു, ടി. ബാബു എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകരായ സൗമ്യ, സൗദാ ബീവി, അഞ്ജന, സുമയ്യ ബീവി എന്നിവര്‍ കലാപരിപാടികള്‍ക്ക് നേതൃത്വം നല്കി.