കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍
1533551
Sunday, March 16, 2025 6:26 AM IST
കൊല്ലം: ശൂരനാട് വടക്ക് ആനയടി ഭാഗത്ത് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയിൽ. അടൂര്‍ പള്ളിക്കല്‍ സന്ധ്യാഭവനത്തില്‍ വിശാഖ് (25), ഇളംപള്ളില്‍ ചേലക്കോട്ട് വീട്ടില്‍ രാഹുല്‍ (24) എന്നിവരാണ് പിടിയിലായത്. പരിശോധനയ്ക്ക് ശാസ്താംകോട്ട എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍. അബ്ദുള്‍ വഹാബ് നേതൃത്വം നൽകി.