പുന്നല - പത്തനാപുരം റോഡ് തകർന്നു
1533870
Monday, March 17, 2025 6:41 AM IST
പുനലൂർ: റോഡ് തകർന്നു കിടക്കുന്നതിനാൽ പുന്നല - പത്തനാപുരം റോഡിൽ ഗതാഗതം ദുഷ്ക്കരമായി. വാഹനങ്ങൾ വലിയ കുഴികളിലിറങ്ങിയാണ് കടന്നു പോകേണ്ടത്. ചില ഭാഗങ്ങളിൽ വലിയ ഗർത്തങ്ങൾ താണ്ടികടക്കേണ്ടി വരുന്നു. കലുങ്കുകളെല്ലാം വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്. നിർമാണ പ്രവർത്തനങ്ങൾക്ക് യാതൊരു വേഗതയുമില്ല.
പത്തനാപുരത്തു നിന്ന് പള്ളിമുക്ക് വഴി പുന്നലക്ക് പോകുന്ന റോഡ് പലയിടത്തും തകർന്നു കിടക്കുകയാണ്. കണ്ണങ്കര ശിവക്ഷേത്രത്തിനു സമീപം റോഡിന്റെ അവസ്ഥ ദയനീയമാണ്. ഇരുചക്രവാഹനങ്ങളും ഓട്ടോകളും പലപ്പോഴും കുഴികളിൽ വീണ് മുന്നോട്ടു പോകാൻ കഴിയാതാവുന്നു.
ഗതാഗത മന്ത്രിയുടെ മണ്ഡലത്തിലാണ് ഈ സ്ഥിതി. കെഎസ്ആർടിസി ബസുകൾ ബുദ്ധിമുട്ടിയാണ് സർവീസ് നടത്തുന്നത്. റോഡ് നിർമാണം പൂർത്തിയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.