ലഹരി വിപത്തിനെതിരേ ബോധവത്കരണം
1533517
Sunday, March 16, 2025 6:14 AM IST
കൊട്ടാരക്കര: കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിൽ രൂപീകരിച്ച അരികിലുണ്ട് അധ്യാപകർ ടീച്ചേഴ്സ് ബ്രിഗേഡിന്റെ നേതൃത്വത്തിൽ ലഹരി വിപത്തിനെതിരെ അധ്യാപക കവചം ബോധവത്കരണം കൊട്ടാരക്കര കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഡിവൈഎസ്പി കെ. ബൈജു കുമാർ ഉദ്ഘാടനം ചെയ്തു.
കെഎസ്ടിഎ ജില്ലാ എക്സിക്യൂട്ടീവംഗം പി. ബിജുമോൻ അധ്യക്ഷനായി. എക്സൈസ് സിവിൽ ഓഫീസർ അനീസ ബോധവത്കരണ ക്ലാസ് നയിച്ചു. കെഎസ്ടിഎ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.എസ്. ശ്രീലാകുമാരി, സ്വപ്ന എസ്. കുഴിതടത്തിൽ, കെ. ഹർഷകുമാർ, ബി. അനിതാഭായ്, ആർ.എസ്. ദീപു,
കൊട്ടാരക്കര ഉപജില്ല ടീച്ചേഴ്സ് ബ്രിഗേഡ് കാപ്റ്റൻ ടി. അനൂപ്, ടീച്ചേഴ്സ് ബ്രിഗേഡ് അംഗങ്ങളായ എസ്.ആർ. ശ്രുതി, വി.ജി. ലിജി, മിനി മാധവൻ, ടി.എൽ. ധൻരാജ് പിള്ള എന്നിവർ പ്രസംഗിച്ചു. യാത്രക്കാർക്ക് ലഘുലേഖ വിതരണം ചെയ്തു.