അലയമൺ പഞ്ചായത്തിൽ വിദ്യാർഥികൾക്ക് ലാപ്ടോപ് വിതരണം നടത്തി
1533547
Sunday, March 16, 2025 6:26 AM IST
അഞ്ചല്‍: അലയമൺ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിദ്യാർഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. പ്രമോദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലാപ്ടോപ് വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം. ജയശ്രീ നിർവഹിച്ചു.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. ഗീതകുമാരി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. മുരളി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി ഡാനിയേൽ, പഞ്ചായത്ത് അംഗങ്ങളായ അസീന മനാഫ്, ജി. രാജു,
ബിന്ദുലേഖ, അമ്പിളി, ഷൈനി, ജേക്കബ് മാത്യു, പി. ശോഭന, ബിനു സി. ചാക്കോ, ഗീത, സെക്രട്ടറി ആർ. ബിജുകുമാർ, അസിസ്റ്റന്റ് സെക്രട്ടറി കെ. ശ്രീകുമാർ, അനന്തു എന്നിവർ പങ്കെടുത്തു.