ഐഎംഎ ബോധവത്കരണ യാത്രയ്ക്ക് സ്വീകരണം നൽകി
1533882
Monday, March 17, 2025 6:52 AM IST
കൊല്ലം: ഐഎംഎ സംഘടിപ്പിച്ച ബോധവത്കരണ യാത്രയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.
ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എ. ശ്രീവിലാസൻ നയിക്കുന്ന യാത്ര കായംകുളം, കരുനാഗപ്പള്ളി, പാരിപ്പള്ളി, കൊട്ടാരക്കര, കൊല്ലം എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം തിരുവനന്തപുരം ജില്ലയിൽ പ്രവേശിച്ചു.
കൊല്ലം ഐഎംഎ ഹാളിൽ നടന്ന സ്വീകരണ സമ്മേളനം ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. കെ. എ. ശ്രീവിലാസൻ ഉദ്ഘാടനം ചെയ്തു. കൊല്ലം ബ്രാഞ്ച് പ്രസിഡന്റ് ഡോ. പി ചന്ദ്രസേനൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി ഡോ.കെ. ശശിധരൻ, സംസ്ഥാന ട്രഷറർ ഡോ. റോയ്.ആർ. ചന്ദ്രൻ, ഡോ. ജോസഫ് ബെനവൻ, ഡോ. പി. ഗോപികുമാർ, ജില്ലാ കമ്മിറ്റി ചെയർപേഴ്സൺ ഡോ. സിനി പ്രിയദർശിനി, ജില്ലാ ക കൺവീനർ ഡോ. അനുരൂപ് ശങ്കർ, സൗത്ത് സോൺ വൈസ് പ്രസിഡന്റ് ഡോ. മദന മോഹനൻ നായർ,
സൗത്ത് സോൺ ജോയിന്റ് സെക്രട്ടറി ഡോ. എ.പി. മുഹമ്മദ്, കൊല്ലം ബ്രാഞ്ച് സെക്രട്ടറി ഡോ. ആൽഫ്രഡ്. വി. സാമുവൽ, ഡോ. രവികുമാർ കെ, ഡോ. ബിജു ബി. നെൽസൺ, ഡോ. അനീഷ് കൃഷ്ണൻ, ഡോ. മിനി .എസ്. നായർ എന്നിവർ പ്രസംഗിച്ചു.