തൊടിയൂരിൽ നിക്ഷേപിച്ച മാലിന്യങ്ങൾ നീക്കം ചെയ്തു
1533878
Monday, March 17, 2025 6:41 AM IST
കരുനാഗപ്പള്ളി: തൊടിയൂർ പഞ്ചായത്തിൽ ചേലക്കോട്ടുകുളങ്ങര ജംഗ്ഷനിലും ചേലക്കോട്ടുകുളം വടിക്കേത്ത്കുളം എന്നിവിടങ്ങളിലും സാമൂഹ്യ വിരുദ്ധർ നിക്ഷേപിച്ച ജൈവ, അജൈവ മാലിന്യങ്ങൾ ഹരിതകർമസേന അംഗങ്ങളുടെ സഹായത്തോടെയും ഹിറ്റാച്ചി ഉപയോഗിച്ചും നീക്കം ചെയ്തു.
ദീർഘകാലമായി സാമൂഹ്യവിരുദ്ധർ ഇവിടങ്ങളിൽ കൊണ്ടുവന്ന് തള്ളിയ മാലിന്യങ്ങൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തൊടിയൂർ വിജയന്റെ നേതൃത്വത്തിൽ ഹരിതകർമ സേന അംഗങ്ങൾ നീക്കം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാർ, സെക്രട്ടറി സി.ഡെമാസ്റ്റൻ,വിഇഒമാരായ റാഹിലത്ത്, രെഹ്ന, ഐആർടിസി കോ ഓർഡിനേറ്റർ ശ്യാമ, ഹരിതകർമ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. സിസിടിവി സ്ഥാപിക്കുമെന്ന് പ്രസിഡന്റ് ബിന്ദു വിജയകുമാർ അറിയിച്ചു.