സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും
1533879
Monday, March 17, 2025 6:52 AM IST
പുനലൂർ: കരവാളൂർ ഗവ.എൽപി സ്കൂളിന്റെ വാർഷികവും യാത്രയയപ്പ് സമ്മേളനവും സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. പിടിഎ പ്രസിഡന്റ് കാൻഡിഡ ഫെർണാണ്ടസ് അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് ജോമാ വർഗീസ് സ്വാഗതം പറഞ്ഞു.
പി.എസ്. സുപാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രഥമ അധ്യാപിക പ്രീത, അധ്യാപകരായ വസന്ത, ലീല എന്നിവരെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഡോ. ഷാജി മുഖ്യപ്രഭാഷണം നടത്തി.
കരവാളൂർ പഞ്ചായത്ത് പ്രസിഡന്റ് ലതികമ്മ തുമ്പൂർമുഴി യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പ്രതിഭകളെ ആദരിച്ചു. വാർഡ് മെമ്പർ അനൂപ് ഉമ്മൻ സമ്മാനദാനം നടത്തി. പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ. ജിഷ മുരളി സ്കൂൾ കായിക പ്രതിഭകൾക്ക് സമ്മാന വിതരണം നടത്തി.
യോഹന്നാൻകുട്ടി, ലക്ഷ്മി, ഷീലമണി, ഷാർലി ബെഞ്ചമിൻ, ബിജു, ജ്യോതി, ബിന്ദു കൃഷ്ണ, സവിതാ വിനോദ്, എമിൽ വർഗീസ്, ഹെഡ്മിസ്ട്രസ് പ്രീത, അധ്യാപികമാരായ വസന്ത, ലീല എന്നിവർ പ്രസംഗിച്ചു.