പുനലൂർ രൂപത രാഷ്ട്രീയകാര്യ സമിതി യോഗം ചേർന്നു
1533515
Sunday, March 16, 2025 6:14 AM IST
പുനലൂർ: കെആർഎൽസിസി സംസ്ഥാന രാഷ്ട്രീയകാര്യ സമിതിയുടെയും രൂപത രാഷ്ട്രീയകാര്യ സമിതിയുടെയും സംയുക്ത യോഗം പത്തനാപുരം സെന്റ് സേവിയേഴ്സ് ആനിമേഷൻ സെന്ററിൽ നടന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ലത്തീൻ കത്തോലിക്കാ സഭയുടെ സജീവവും ക്രിയാത്മവുമായ പങ്കാളിത്തം ഉറപ്പാക്കാനുള്ള നയസമീപനങ്ങളും കർമ പദ്ധതികളും യോഗം ചർച്ച ചെയ്തു.
പുനലൂർ രൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വാസ് യോഗം ഉദ്ഘാടനം ചെയ്തു. പുനലൂർ രൂപത രാഷ്ട്രീയകാര്യ സമിതി ചെയർമാൻ റവ ഡോ. ക്രിസ്റ്റി ജോസഫ് ആമുഖ പ്രസംഗം നടത്തി.
ഫാ. ജിജു ജോർജ് അറക്കത്തറ - ജനറൽ സെക്രട്ടറി, ജോസഫ് ജൂഡ് -വൈസ് പ്രസിഡന്റ് രാഷ്ട്രീയകാര്യ സമിതി കൺവീനർ, അഡ്വ. ഷെറി. ജെ. തോമസ് - രാഷ്ട്രീയകാര്യ സമിതി ജോ. കൺവീനർ, ബിജു ജോസി -ജനറൽ സെക്രട്ടറി എന്നിവർ രാഷ്ട്രീയ നയരേഖ അവതരിപ്പിച്ചു.
പുനലൂർ രൂപത രാഷ്ട്രീയകാര്യ സമിതി കൺവീനർ ബേബി ജി. ഭാഗ്യോദയം സ്വാഗതവും ജനറൽ മിനിസ്ട്രി കോ ഓർഡിനേറ്റർ ഫാ. ബെനഡിക്ട് നന്ദിയും പറഞ്ഞു. രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, സംഘടനാ പ്രതിനിധികൾ, കെആർഎൽസിസി രൂപത പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.