ബ്രെയിനോ ബ്രെയിൻ വിജയിയെ വീട്ടിലെത്തി ആദരിച്ചു
1533548
Sunday, March 16, 2025 6:26 AM IST
കൊട്ടിയം: ബ്രയിനോ ബ്രെയിൻ അബാക്കസ് ഓൺലൈൻ അന്താരാഷ്ട്ര മത്സരത്തിൽ വെള്ളി മെഡൽ നേടിയ ആദം ഫൈസലിനെ പി.സി. വിഷ്ണുനാഥ് എംഎൽഎ ആദരിച്ചു. തൃക്കോവിൽവട്ടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിലാണ് ആദരിച്ചത്. രണ്ടാം ക്ലാസ് വിദ്യാർഥിയായ ആദം ഫൈസൽ ഡിസിസി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടത്തിന്റെ മകനാണ്.
തൃക്കോവിൽ വട്ടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.എൽ. നിസാമുദീൻ, യുഡിഎഫ് കുണ്ടറ നിയോജക മണ്ഡലം കമ്മിറ്റി ചെയർമാൻ കുരീപ്പള്ളി സലിം, എ. നാസിമുദീൻ ലബ്ബ, ആസാദ് നാല്പങ്ങൾ, പേരയം വിനോദ്, ശിഹാബ് കുണ്ടറ, അതുൽ കൃഷ്ണൻ, ശിഹാബ് തയ്ക്കാവു മുക്ക്, അഡ്വ. തൗഫീഖ് കുളപ്പാടം, നിസാം റഷീദ്, ആസിഫ്, നിഷാദ് തലവൂർക്കോണം, സഫാൻ തുടങ്ങിയവർ പങ്കെടുത്തു.