അമൃത വിശ്വവിദ്യാപീഠം ഉപകരണങ്ങൾ വിതരണം ചെയ്തു
1533539
Sunday, March 16, 2025 6:23 AM IST
രാമനാഥപുരം (തമിഴ്നാട്): കടൽപ്പായൽ കൃഷിക്കാവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്ത് അമൃത വിശ്വവിദ്യാപീഠം.
അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിൽ പ്രവർത്തിക്കുന്ന അമ്മച്ചി ലാബ്സിന്റെയും സെന്റർ ഫോർ വുമൺ എംപവർമെന്റ് ആൻഡ് ജെന്റർ ഈക്വാലിറ്റിയുടെയും നേതൃത്വത്തിലാണ് തീരദേശ ഗ്രാമങ്ങളിലെ വനിതകൾക്ക് കടൽപ്പായൽ കൃഷിക്കാവശ്യമായ ഉപകരണങ്ങൾ നൽകിയത്.
തമിഴ്നാട് രാമനാഥപുരം ജില്ലയിലെ സാംബായ്, ഓലൈക്കുട, തിരുപ്പാലിക്കുടി, തൊണ്ടി, സോളിയക്കുടി എന്നീ ഗ്രാമങ്ങളിലെ വനിതകൾക്കാണ് ഉപകരണങ്ങൾ കൈമാറിയത്.
രാമനാഥപുരത്ത് നടന്ന ചടങ്ങ് സിഡബ്ള്യൂ ഇജിഇ അസോസിയേറ്റ് ഡയറക്ടർ ശ്രീവിദ്യ ശേഷാദ്രി ഉദ്ഘാടനം ചെയ്തു.
കാർത്തിക് രാജ്, അമൃത വിദ്യാലയ മാനേജർ ലക്ഷ്മി, അമൃത, തിരുമുരുകൻ, വി. ആർ. ഭാനു, അശ്വതി എന്നിവർ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി മീൻവലകൾ, കയറുകൾ, മുതലായ ഉപകരണങ്ങളും വിതരണം ചെയ്തു.