നഗരത്തിലെ മാലിന്യം നീക്കം ചെയ്യുന്നില്ലെന്ന് പരാതി
1533518
Sunday, March 16, 2025 6:14 AM IST
കൊല്ലം പട്ടണത്തിലെ ചപ്പുചവറുകളും മറ്റു മാലിന്യങ്ങളും കൊണ്ട് ചീഞ്ഞുനാറുന്നത് നീക്കം ചെയ്യാതെ കോർപ്പറേഷൻ സംഘാടകസമിതി രൂപീകരിക്കുന്നത് ജനങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണെന്ന് യുടിയുസി ജില്ലാ സെക്രട്ടറി ടി .കെ. സുൽഫി.
കൊല്ലം തുറമുഖത്ത് കുന്നു കൂടി കിടക്കുന്ന ചപ്പുചവറുകൾക്ക് മുന്നിൽ ആർഎസ്പി തീരദേശ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു അദ്ദേഹം . സദുപള്ളിത്തോട്ടം. സീന ബൈജു, കെന്നടി പീറ്റർ, നുജുമുദീൻ, രാജൻ എന്നിവർ പ്രസംഗിച്ചു.