ജനകീയ വിഷയങ്ങൾ പരിഹരിക്കുന്നതിൽ സർക്കാരിന് താത്പര്യമില്ല: സൈമൺ അലക്സ്
1533519
Sunday, March 16, 2025 6:14 AM IST
അഞ്ചല്‍: ജനകീയ വിഷയങ്ങൾ പരിഹരിക്കുന്നതിലല്ല സർക്കാരിന് താല്പര്യമെന്ന് കെപിസിസി സെക്രട്ടറി സൈമൺ അലക്സ്. കോണ്‍ഗ്രസ് ഏരൂർ പഞ്ചായത്ത് കോർ കമ്മിറ്റി സംഘടിപ്പിച്ച പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലഹരി വിഷയങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ താല്പര്യം കാണിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഏരൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് പടിക്കല്‍ നിന്നാരംഭിച്ച മാര്‍ച്ച് പഞ്ചായത്ത് പടിക്കല്‍ പോലീസ് തടഞ്ഞു. തുടര്‍ന്നു പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
കോർ കമ്മിറ്റി ചെയർമാൻ സി.ജെ. ഷോം അധ്യഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ഏരൂർ സുഭാഷ്, പി.ബി. വേണുഗോപാൽ, അഡ്വ. എസ്.ഇ. സഞ്ജയ് ഖാൻ, തോയിത്തല മോഹനൻ, ഗീവർഗീസ്, ഡെനിമോൻ, പി.ടി. കൊച്ചുമ്മച്ചൻ, ബഷീർ, നെട്ടയം സുജി, അഷറഫ്, അനുരാജ്, പത്തടി സുലൈമാൻ, സത്യരാജൻ, ഷീന കൊച്ചുമ്മച്ചൻ എന്നിവർ പ്രസംഗിച്ചു.
ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ രാജശേഖരൻ പിള്ള, ബിജു, ശശിധരൻ, പി.വി. പ്രകാശ്, ജോൺ കെട്ടുപ്ലാച്ചി, പ്രസന്ന, രാജേഷ്, മൻസൂർ, ഇല്ല്യാസ്, റെജി പാണയം, രാകേഷ്, ഷറഫുദീൻ, ബിജോയി, സുബാൻ, നസ്മൽ, സുബൈർ, ജവാദ്, റാഫി, നിസാം, സുധീന തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
തൊഴിലുറപ്പ് തൊഴിലാളികളുടെ ശമ്പള കുടിശിക നൽകുക, ആശ വർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണയും സംഘടിപ്പിച്ചത്.