പ്രതിഷേധ കൂട്ടായ്മ
1533206
Saturday, March 15, 2025 6:38 AM IST
നെടുമങ്ങാട് : ജാതി വിവേചനത്താൽ കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകം തസ്തികയിൽ നിയമിതനായ ആര്യനാട് സ്വദേശി ബാലുവിനെ ജാതിയുടെ പേരിൽ അകറ്റി നിർത്തുന്ന തീരുമാനത്തിനെതിരെ എസ്എൻഡിപി യോഗം ആര്യനാട് യൂണിയനും വനിതാ സംഘവും യുത്ത് മൂവ്മെന്റും ശക്തമായ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രന്റെ ആധ്യ ക്ഷതയിൽ യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ വൈസ് പ്രസിഡന്റ് എസ്. എസ്. സന്തോഷ്,എസ്. പ്രവീൺ കുമാർ എന്നിവർ പ്രസംഗിച്ചു.