ആരാധനാലയങ്ങൾ വെളിച്ചം പകരണം: ബിഷപ് ഡോ. തോമസ് ഏബ്രഹാം
1533521
Sunday, March 16, 2025 6:14 AM IST
കുളക്കട: കുളക്കട സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ പുതുക്കിപ്പണിത പള്ളിയുടെ പ്രതിഷ്ഠാ ശുശ്രൂഷ പ്രാർഥനാ മുഖരിതമായ അന്തരീക്ഷത്തിൽ നടന്നു. പ്രിസൈഡിംഗ് ബിഷപ് ഡോ. തോമസ് ഏബ്രഹാം മുഖ്യകാർമികത്വം വഹിച്ചു.
സൗത്ത് കേരള ബിഷപ് ഡോ. ഏബ്രഹാം ചാക്കോ, ബിഷപ് ഡോ. ടി.സി. ചെറിയാൻ എന്നിവർ സഹകാർമികത്വം വഹിച്ചു. സഭാ സെക്രട്ടറി റവ. ഏബ്രഹാം ജോർജ്, വികാരി ജനറാൾമാരായ റവ. പി.എം.ശാമുവേൽ, റവ. സി.കെ. ജേക്കബ്, റവ. ടി.കെ. തോമസ്, സുവിശേഷ പ്രവർത്തന ബോർഡ് അസി.സെക്രട്ടറി റവ. ജോർജ് ജോസഫ്,
സൗത്ത് കേരള ഡയോസിഷൻ സെക്രട്ടറി റവ. കെ.എസ്. ജയിംസ്, ഇടവക വികാരി റവ. കെ. സജി മാത്യു, റവ. ബിജു തോമസ്, റവ. ടോണി തോമസ്, റവ. ബിൻസൻ തോമസ്, റവ. ജോബിൻ ജോസ്, സേവിനി മേരിക്കുട്ടി ഡാനിയേൽ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
പൊതുസമ്മേളനം സഭ പ്രിസൈഡിംഗ് ബിഷപ് ഡോ. തോമസ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ഓരോ ആരാധനാലയങ്ങളും സമൂഹത്തെ ശുദ്ധീകരിക്കുന്ന ഉപ്പും പടർന്നു പിടിക്കുന്ന അന്ധകാരത്തെ നീക്കുന്ന വെളിച്ചവുമായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബിഷപ് ഡോ. ഏബ്രഹാം ചാക്കോ അധ്യക്ഷത വഹിച്ചു.
കുളക്കട പഞ്ചായത്ത് പ്രസിഡന്റ് ജെ. സജിമോൻ, ജില്ലാ പഞ്ചായത്തംഗം ആർ. രശ്മി, പഞ്ചായത്ത് അംഗം മഞ്ജു കുളക്കട, വൈഎംസിഎ കൊല്ലം സബ് റീജിയൻ ചെയർമാൻ കുളക്കട രാജു, എൽ. വർഗീസ്, ഇടവക ഭാരവാഹികളായ എം.കെ. ഡാനിയേൽ, വി.എം. തോമസ്, ഡി. പൊടിയൻ, ജോൺസൺ മത്തായി, വൈദികരായ റവ. പി.ജെ. ശാമുവേൽ, റവ. ടി. ഇ. വർഗീസ്, റവ. മാത്യു ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.