വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം : കടയുടമ അറസ്റ്റില്‍
1533883
Monday, March 17, 2025 6:52 AM IST
അഞ്ചല്‍ : കടയില്‍ ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ എത്തിയ 14 കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ കടയുടമ അറസ്റ്റില്‍. കുളത്തൂപ്പുഴ ഏഴംകുളം പുത്തൻപുരയ്ക്കൽ വീട്ടിൽ സുരേഷ് കുമാറി (59) നെയാണ് അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ചൽ കോളജ് ജംഗ്ഷനിൽ ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തിവരുന്നയാളാണ് സുരേഷ്കുമാര്‍. ഈമാസം 14 നു രാവിലെ എട്ടരയോടെയായിരുന്നു സംഭവം.
സ്ഥാപനത്തില്‍ എത്തി ഫോട്ടോസ്റ്റാറ്റ് എടുക്കാൻ വന്ന വിദ്യാര്‍ഥിനിയെ തടഞ്ഞു നിര്‍ത്തി അക്രമം നടത്തുകയായിരുന്നു.പെണ്‍കുട്ടി സ്കൂളിലെത്തി അധ്യാപകരോട് കാര്യം പറഞ്ഞു. സ്കൂള്‍ അധികൃതരാണ് അഞ്ചല്‍ പോലീസില്‍ പരാതി നല്‍കിയത്. അഞ്ചല്‍ പോലീസ് പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് സുരേഷ്കുമാറിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.