കെരിഗ്മ -2025 കുടുംബ കൂട്ടായ്മ : ഫൊറോനാതല നേതൃസംഗമം ഇന്ന് ആയൂരിൽ
1533514
Sunday, March 16, 2025 6:14 AM IST
ആയൂർ: ചങ്ങനാശേരി അതിരൂപത കുടുംബക്കൂട്ടായ്മയുടെയും ഡിഎഫ്സി കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ കെരിഗ്മ 2025 കുടുംബക്കൂട്ടായ്മ ഇന്ന് നടക്കും.
കുടുംബക്കൂട്ടായ്മ ഫൊറോനാ തല നേതൃസംഗമമാണ് ആയൂർ ക്രിസ്തുരാജ് പള്ളിയിൽ സംഘടിപ്പിക്കുന്നത്. ഉച്ച കഴിഞ്ഞ് രണ്ടുമുതൽ വൈകുന്നേരം അഞ്ചുവരെയാണ് പരിപാടി. സിസ്റ്റർ മരിയ ജോൺ പ്രാർഥന നയിക്കും. ഫൊറോനാ ഡയറക്ടർ ഫാ. മാത്യു നടയ്ക്കൽ സ്വാഗതം പറയും. ഫൊറോനാ വികാരി ഫാ. ഇമ്മാനുവേൽ നെല്ലുവേലി ഉദ്ഘാടനം ചെയ്യും.
സഭ നേരിടുന്ന വെല്ലുവിളികളും കുടുംബ കൂട്ടായ്മകളുടെ കാലിക പ്രസക്തിയും എന്ന വിഷയത്തിൽ എം.എം. ജെറാൾഡും കുടുംബ കൂട്ടായ്മകളുടെ പ്രവർത്തനം നവീന ശൈലിയിൽ എന്ന വിഷയത്തിൽ ഫാ. ജോർജ് മാന്തുരുത്തിലും ക്ലാസുകൾ നയിക്കും.
ഫെറോനാ കുടുംബ കൂട്ടായ്മ ജനറൽ കൺവീനർ ജോസി കടന്തോട്ടു നന്ദി പറയും. കൂട്ടായ്മ ലീഡേഴ്സ്, ആനിമേറ്റേഴ്സ്, ഡിഎഫ്സി ഭാരവാഹികൾ, ഫൊറോന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുക്കും.