കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം ജില്ലാ സമ്മേളനം നാളെ
1495921
Friday, January 17, 2025 1:04 AM IST
കാഞ്ഞങ്ങാട്: കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം ജില്ലാ സമ്മേളനം നാളെ കാഞ്ഞങ്ങാട്ട് നടക്കും. രാവിലെ 9.30നു കോട്ടച്ചേരി ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നും സമ്മേളന നഗരിയായ മുനിസിപ്പല്‍ ടൗണ്‍ ഹാളിലേക്ക് പ്രകടനം. 10.30നു പതാക ഉയര്‍ത്തല്‍. 11ന് എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് മുഖ്യാതിഥിയായിരിക്കും.
സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. കുമാരന് മുഖ്യപ്രഭാഷണം നടത്തും. വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച ഡോ.സുശീല ലാസര്‍, അഡ്വ.പി. അപ്പുക്കുട്ടന്, എം. ഗോപാലകൃഷ്ണകുറുപ്പ്, കുഞ്ഞാമദ് പാലക്കി, ഉമേഷ് കാമത്ത്, സി. യൂസഫ് ഹാജി എന്നിവരെ ചടങ്ങില്‍ ആദരിക്കും.
ഉച്ചകഴിഞ്ഞ് 2.30നു നടക്കുന്ന ജില്ലാ കൗണ്‍സില്‍ യോഗം സംസ്ഥാന സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ടി. അബൂബക്കര്‍ ഹാജി, സെക്രട്ടറി വൈ.എം.സി. ചന്ദ്രശേഖരന്, വി.കെ. അബ്ദുള്‍ റഹ്മാന്, കെ.ടി. ശിവദാസന്‍, സത്താര്‍ ആവിക്കര, എം. പുരുഷോത്തമന്, പി.പ രമേശ്വരന്‍, കെ. ഇബ്രാഹിം എന്നിവര്‍ സംബന്ധിച്ചു.