ജനകീയ സമരസമിതി നിരാഹാര സമരം ആരംഭിച്ചു
1495494
Wednesday, January 15, 2025 7:44 AM IST
കാസര്‍ഗോഡ്: ചെരുമ്പ പെരിയാട്ടടുക്കം എന്‍എച്ച് 66 ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ പെരിയാട്ടടുക്കം റോഡിന്റെ ഇരുവശത്തേക്കുള്ള സഞ്ചാരപാത ആവശ്യപ്പെട്ടുകൊണ്ട് കളക്ടറേറ്റിനു മുന്നില്‍ നിരാഹാര സമരം ആരംഭിച്ചു. എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്‍പേഴ്സണ്‍ കെ. പ്രസീദ അധ്യക്ഷത വഹിച്ചു.
കല്ലട്ര മാഹിന്‍ ഹാജി, എം.എ. ലത്തീഫ്, സാജിദ് മവ്വല്‍, ഗംഗാധരന് തച്ചങ്ങാട്, സിദ്ദിഖ് പള്ളിപ്പുഴ, റൗഫ് ഫൈസി, കെ.കെ. ആരിഫ്, നൗഷാദ് ബങ്കണ, ഖലീല്‍ ബങ്കണ, ബി.കെ. മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. അസ്ലം ബങ്കണ സ്വാഗതം പറഞ്ഞു.