പാലിയേറ്റീവ് കെയർ സന്ദേശയാത്ര നടത്തി
1495490
Wednesday, January 15, 2025 7:44 AM IST
കരിന്തളം: പാലിയേറ്റീവ് കെയർ ദിനത്തിന്റെ ഭാഗമായി കരിന്തളം പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ സംതൃപ്ത പരിചരണം എല്ലാവരുടെയും അവകാശം എന്ന സന്ദേശവുമായി പാലിയേറ്റീവ് കെയർ സന്ദേശയാത്ര നടത്തി. നീലേശ്വരം എസ്ഐ എം.വി. വിഷ്ണു പ്രസാദ് യാത്ര ഫ്ലാഗ്ഓഫ് ചെയ്തു. പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്റ് കെ.പി. നാരായണൻ അധ്യക്ഷത വഹിച്ചു.
പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് കരിന്തളം ഗവ. കോളജിന്റെ വകയായുള്ള സഹായധനം പ്രിൻസിപ്പൽ കെ. വിദ്യ സൊസൈറ്റി പ്രസിഡന്റ് കെ.പി. നാരായണന് കൈമാറി. പാലിയേറ്റീവ് കെയർ വോളന്റിയർമാരും കോളജിലെ എൻഎസ്എസ് വോളന്റിയർമാരും സന്ദേശ യാത്രയിൽ പങ്കാളികളായി.