മാധ്യമപ്രവര്‍ത്തകര്‍ സത്യസന്ധതയും ആത്മാര്‍ഥതയും നിലനിര്‍ത്തണം: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്
1494536
Sunday, January 12, 2025 1:55 AM IST
കാസര്‍ഗോഡ്: മാധ്യമപ്രവര്‍ത്തകര്‍ സത്യസന്ധതയും ആത്മാര്‍ഥതയും നിലനിര്‍ത്തി പ്രവര്‍ത്തിക്കണമെന്ന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി പറഞ്ഞു.
കാസര്‍ഗോഡ് പ്രസ് ക്ലബിന്റെ കെ.എം. അഹ്മദ് അവാര്‍ഡ് വിതരണം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമരംഗത്തിന്റെ പവിത്രത കാത്തുസൂക്ഷിച്ചു കൊണ്ടാവണം ആധുനികതയുടെ കാലത്ത് പത്രപ്രവര്‍ത്തനം നടത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മലയാള മനോരമ ഫോട്ടോഗ്രാഫര്‍ ജിതിന് ജോയല്‍ ഹാരിം അവാര്‍ഡ് ഏറ്റുവാങ്ങി. പ്രസ്ക്ലബ് പ്രസിഡന്റ് സിജു കണ്ണന് അധ്യക്ഷനായി. എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ അനുസ്മരണ പ്രഭാഷണം നടത്തി. പ്രദീപ് നാരായണന്, ടി.എ. ഷാഫി, വി.വി. പ്രഭാകരന്, നഹാസ് പി. മുഹമ്മദ്, രവീന്ദ്രന് രാവണീശ്വരം, സുരേന്ദ്രന് മടിക്കൈ, പുരുഷോത്തമ പെര്‍ള എന്നിവര്‍ പ്രസംഗിച്ചു.